ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ പ്രണേതാരം
പ്രണതോസ്മിന്‍ സദാശിവം
-------------------------------------------------------------------------------------------------------
കേരളത്തിലെ പടിഞ്ഞാറു ദിക്കിലേക്ക് ദര്‍ശിക്കുന്ന ശിവലിംഗം വളരെ അപൂര്‍വമാണ് . അത്തരത്തില്‍ വിശേഷപ്പെട്ട ഒരു ശിവ ക്ഷേത്രമാണ് പോത്തുണ്ടി ശിവ ക്ഷേത്രം .
പാലക്കാട് ജില്ലയിലെ നെമ്മാറ പോത്തുണ്ടി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മൂവയിരത്തിലതികം വര്‍ഷം പഴക്കമുള്ള സ്വയംഭു ചൈതന്ന്യമാണ് . വടക്ക് കിഴക്ക് ഭാഗത്ത് വനവാസികള്‍ ആരാധിച്ചിരുന്ന വനദേവതകളും ,തെക്ക് ഭാഗത്ത് ശ്രീരാമന്‍റെ പാദ സ്പര്‍ശവും, സീതാദേവിയുടെ പേരില്‍ അറിയപ്പെടുന്ന തീര്‍ത്ഥസങ്കേതവും ഇവിടുത്തെ
ചൈതന്യ വര്‍ദ്ധനവിന് കാരണമാകുന്നു
ശ്രീലകത്തു തെക്ക് വിനായക സാന്നിധ്യവും, കിഴക്ക് പടിഞ്ഞാറു ദിക്കിലേക്ക് ദര്‍ശിക്കുന്ന ആഞ്ജനേയ അയ്യപ്പ സാന്നിധ്യവും കിഴക്ക് ദര്‍ശനമായ് നാഗ പ്രതിഷ്ഠയും കാണുന്നു
****************************************************************
ക്ഷേത്ര ദര്‍ശനം പുണ്യം !!!!!!!!!!!!
ഈശ്വര വിശ്വാസവും ഭക്തിയും മാത്രമല്ല ദേവാലയങ്ങളില്‍ കാണുന്നത് തികച്ചും ശാസ്ത്രീയമായി തന്നെയാണ് ഓരോ ദേവാലയവും പണി കഴിപ്പിചിട്ടുള്ളത് . അതെല്ലാം തന്നെ മാനവരാശിയുടെ ആരോഗ്യപൂര്‍ണമായ ജീവിതത്തിനു തന്നെയാണ് . നാം ക്ഷേത്രത്തില്‍ ചെയ്യുന്ന ആചാരങ്ങള്‍ എല്ലാം സൂക്ഷ്മമായ് ശ്രദ്ധിച്ചാല്‍ അവയുടെ പ്രാധാന്യം മനസ്സിലാകുന്നതാണ്.
+++++++++++++++++++++++++++
pothundy Siva temple New Layout |
\
പോത്തുണ്ടി ക്ഷേത്രത്തിന്‍റെ രൂപ രേഖയാണ് ഈ കാണുന്നത് .
++++++++++++++++++++++++++++++++++++
പോത്തുണ്ടി ശിവ ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്ക് ധനു 11 ഡിസംബർ 26 നു
*********************************************************************************