=====================================പോത്തുണ്ടി യുടെ ഗ്രാമീണ ഭംഗി നെന്മാറയില്‍ നിന്ന് തുടങ്ങുന്നു , വേലകളും പൂരങ്ങളും കൊടിയേറു ന്ന ഈ നാട് നെല്ലറ യുറെ നാട് എന്നും അറിയപ്പെടുന്നു .നെന്മാറയില്‍ നിന്നും 6 കിലോമീറ്റര്‍ പിന്നിട്ടാല്‍ നെല്ലിയാം പതിയുടെ കവാടമായ പോത്തുണ്ടി യില്‍ എത്താം .പുരാതനമായ പോത്തുണ്ടി ശിവ ക്ഷേത്ര ദ ര്‍ ശ നം കഴിഞ്ഞ് യാത്ര തുടരാം ................ പിന്നീട് തികച്ചും മണ്ണ് കൊണ്ടു നിര്‍മ്മിച്ച അണക്കെട്ട് ആണ് പോത്തുണ്ടി ഡാം .. ചുറ്റും നെല്ലിയാമ്പതി പോത്തുണ്ടി മലകളാല്‍ ചുറ്റപ്പെട്ട ഈ ഡാമിലെ മത്സ്യം എല്ലാവര്ക്കും പ്രിയങ്കരമാണ് .പോത്തുണ്ടി കഴിഞ്ഞാല്‍ 20 കിലോമീറ്റര്‍ മല കയറ്റമാണ് മരങ്ങളും ഇടക്ക് വെള്ളച്ചാട്ടവും കോട നിറഞ്ഞ ദൂര കാഴ്ചകളും മറക്കാനാവാത്ത അനുഭവം നിങ്ങള്ക്ക് സമ്മാനിക്കും .ശേഷം നെല്ലിയാംപതിയുടെ മുകളില്‍ നിന്നുള്ള ആകാശ കാഴ്ച്ചകളും നിശബ്ദ ദ യും ഒരു വനയാത്ര യുടെ സുഖവും നിങ്ങളെ വീണ്ടും ഈ സുന്ദ ര ഭൂമിയില്‍ വരാന്‍ കാരണമാക്കും